എന്റെ പ്രണയം

അവള്‍ എന്നും അങ്ങനെയായിരുന്നു.സാഹിത്ത്യകാരന്മാര്‍ പറയുന്നതുപോലെ അടുക്കുംതോറും അകലുന്ന പ്രതിഭാസം.
എങ്കിലും ഞാനവളെ പ്രണയിച്ചു…………..
സ്നിഗ്ദവും മുഗ്ദവുമായ പ്രണയം…………….
സ്വപ്നങ്ങള്‍ കൊണ്ടും പ്രതീക്ഷകള്‍ കൊണ്ടും എന്റെ ഹൃദയത്തില്‍ ഞാനവള്‍ക്കൊരു സ്വര്‍ണ്ണക്കൊട്ടാരം തീര്‍ത്തു.
പലപ്പോഴും ഞാനവളോടു ചോദിക്കുമായിരുന്നു….അവള്‍ എന്നിലേയ്ക്‌ വരുന്ന ദിവസത്തേപ്പറ്റി.
ഒരിക്കലും മറുപടി തരാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല…അല്ലെങ്കില്‍ നിന്നിട്ടില്ല..
ഒരിക്കല്‍….
കര്‍ക്കിടകത്തിനും മുന്‍പേ…..
ഇടവത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന ഒരു സായഹ്നത്തില്‍ അംബലത്തിന്റെ ആലിഞ്ചുവട്ടില്‍ വ
ച്ച്‌ അവള്‍ എന്നോടു പറഞ്ഞു…
“ഞാനൊരിക്കലും നിന്റേതാവില്ല” എന്ന്
അതിനവള്‍ പറഞ്ഞ ന്യായം
“നീ പഴഞ്ചനാണ` മോഡേണാവാന്‍ നിനക്കു കഴിയില്ല…..
ഞാനോ…ആധുനികലോകത്തിലൂടെ ഊളിയിട്ടിറങ്ങുന്ന പുത്തന്‍ പ്രവണതകളുടെ പര്യായവും……
അനുഭൂതികളുടെ ലോകത്തിലേയ്ക്കു പാറിപ്പറക്കാന്‍ കൊതിക്കുന്നവളാണു ഞാന്‍…നിന്നില്‍ മാത്രം ഒതുങ്ങിക്കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ചാറ്റിങ്ങും ബീയര്‍ പാര്‍ലറുകളും നൈറ്റ്‌ ക്ലബ്ബുകളുമാണു എന്റെ ഫേവറൈറ്റ്സ്‌.വിര്‍ജിനിറ്റിയെപ്പറ്റി ഞാന്‍ ബോതര്‍ ചെയ്യുന്നതേയില്ല…….
ഇനി പറയു……
നിനക്കെന്നെ വേണോ…..???
ചുണ്ടിനടിയില്‍ കിടന്ന ലഹരി ചവച്ചു തുപ്പിക്കൊണ്ടവള്‍ പറഞ്ഞു നിര്‍ത്തി.
ഞാന്‍….അവളുടെ മുഖത്തേയ്ക്കു നോക്കി
ഭോഗത്രിഷ്ണമാത്രമുള്ള ആധുനിക കാലത്തിന്റെ മുഖത്തേയ്ക്‌……….
പിന്നെ
പതുക്കെ തിരികെ നടന്നു
“ഇല്ല എനിക്കൊരിക്കലും ഈ കാലഘട്ടത്തിലൂടെ ഇവര്‍ക്കൊപ്പം നടക്കാന്‍ കഴിയില്ല.

Advertisements
Published in: on ഓഗസ്റ്റ് 17, 2008 at 7:46 am  ഒരു അഭിപ്രായം ഇടൂ  

സ്വപ്നം

സ്വപ്നം കാണാന്‍ ഇഷ്ടമുള്ള രണ്ടുകിളികള്‍ ഉണ്ടായിരുന്നു.ഒരിക്കല്‍ പോലും സ്വപ്നം കണ്ടിട്ടില്ലാത്ത കിളികള്‍.ആണവനിലയത്തിനടുത്തുള്ള ഒരു മരത്തിനു മുകളിലായിരുന്നു അവരുടെ താമസം.
അവര്‍ ഈശ്വരനോടു പ്രാര്‍ത്ഥിച്ചു.
“സ്വപ്നം കാണിച്ചുതരണേ” എന്ന്
ഈശ്വരന്‍ ചോദിച്ചു
“സ്വപ്നം കാണാത്ത നിങ്ങളാണു ഭൂമിയിലെ ഭാഗ്യവാന്മാര്‍”
“അല്ല ഞങ്ങള്‍ നിര്‍ഭാഗ്യവാന്മാരാണു. സ്വപ്നം കണ്ടേ തീരു”

“ശരി അങ്ങനെയാവട്ടെ”
അന്നു രാത്രി അവര്‍ സ്വപ്നം കണ്ടു
“തൊട്ടടുത്തുള്ള ആണവനിലയം അപകടത്തിലായി, ചുറ്റുപാടുമുള്ള ലക്ഷക്കണക്കിനാളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു.നിലയത്തില്‍ നിന്നുള്ള കൊടുംചൂട്‌ ഭൂമിയെ വിഴുങ്ങാന്‍ പോകുന്നു
ഈശ്വരാ ഈ കൊടുംചൂടില്‍ ഞങ്ങളും വെന്തുമരിക്കുമല്ലോ….
ഇല്ല….
ഞങ്ങള്‍ക്കു വെന്തുമരിക്കാന്‍ വയ്യ

അവര്‍ മരത്തിനു മുകളില്‍നിന്നു താഴെയുള്ള തടാകത്തിലേയ്ക്ക്‌ ചാടി മരിച്ചു

സ്വപ്നം അയഥാര്‍ത്ഥവും അവരുടെ മരണം യഥാര്‍ത്ഥവുമായിരുന്നു.

Published in: on ഓഗസ്റ്റ് 17, 2008 at 7:45 am  ഒരു അഭിപ്രായം ഇടൂ  

Hello world!

Welcome to WordPress.com. This is your first post. Edit or delete it and start blogging!

Published in: on ഓഗസ്റ്റ് 17, 2008 at 7:07 am  Comments (1)